1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്ത​ൽ, കു​വൈ​ത്ത്​ ഇ​ഖാ​മ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്, ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ എ​ന്നി​വ ച​ർ​ച്ച ചെ​യ്​​ത​താ​യി എം​ബ​സി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ത്തി​നും കു​വൈ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഉ​ട​ൻ അ​നു​വ​ദി​ക്കും. വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡ്​ സ്​​കാ​നി​ങ്ങു​മാ​യ ബ​ന്ധ​പ്പെ​ട്ട്​ പ്ര​ശ്​​ന​മു​ണ്ടെ​ങ്കി​ൽ ത​ത്സ​മ​യം പ​രി​ഹ​രി​ക്കു​മെ​ന്നും ഡോ. ​മു​സ്​​ത​ഫ അ​ൽ രി​ദ പ​റ​ഞ്ഞു. വാ​ക്​​സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അം​ബാ​സ​ഡ​ർ ഉ​റ​പ്പു ​ന​ൽ​കി.

18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളേയും, ഗര്‍ഭിണികളേയും വാക്സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു.അതോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ടിങ് തുടങ്ങി നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായും എംബസി വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.