1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021
FILE PHOTO: Women wear face masks as they walk at the Hayat mall after restaurants and malls reopened as the government eases the coronavirus lockdown restrictions, in Riyadh, Saudi Arabia June 1, 2020. REUTERS/Ahmed Yosri

സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ്‌ക്ക് ധരിക്കുന്നതിന് സൗദിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകള്‍, കഫേകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് മാത്രമെ വിവാഹ ഹാളുകളിലേക്ക് പ്രവേശനം നല്‍കാവൂ എന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ആരോഗ്യ പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം കല്ല്യാണ മണ്ഡപങ്ങളിലെ പരിപാടികള്‍. കൃത്യമായും അണുനശീകരണം നടത്തിയിരിക്കണം. നിര്‍ബ്ധമായും മാസ്‌ക്കും ധരിച്ചിരിക്കണം. രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നല്ല വായുസഞ്ചാരം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്.

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ അ​യ​വ് വ​രു​ത്തി​യ​തി​െൻറ ഭാ​ഗ​മാ​യി തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​െൻറ​യും അ​വ വ​ലി​ച്ചെ​റി​യു​ന്ന​തി​െൻറ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു.

എ​ന്നാ​ൽ, മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ൽ അ​തീ​വ സൂ​ക്ഷ്​​മ​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൗ​ദി​യി​ലെ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​യ​മം​കൊ​ണ്ട് ഇ​ള​വു​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക​ബോ​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​വി​ഡ് ഉ​ൾ​െ​പ്പ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ​നി​ന്ന് പി​റ​കോ​ട്ട് പോ​ക​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി വേ​ണം മാ​സ്ക് അ​ഴി​ക്കാ​ൻ. തു​റ​സ്സാ​യ ഇ​ട​ങ്ങ​ളി​ലോ ആ​ൾ​ക്കൂ​ട്ട​മി​ല്ലാ​ത്ത നി​ര​ത്തി​ലോ മാ​സ്ക് ഇ​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‍ന​ങ്ങ​ളു​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ, തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​രു​ന്ന​വ​രും മാ​സ്ക് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ഇ​ത് സ്വ​യ​ര​ക്ഷ​ക്കും മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും സ​ഹാ​യ​ക​മാ​കും. ആ​ൾ​ത്തി​ര​ക്കു​ള്ള തു​റ​സ്സാ​യ മാ​ർ​ക്ക​റ്റു​ക​ളി​ലും ആ​ളു​ക​ൾ തി​ങ്ങി​നി​ൽ​ക്കു​ന്ന പൊ​തു​വി​ട​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും തു​ട​രു​ന്ന​താ​ണ് ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് ന​ല്ല​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.