
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള മാസ്ക്ക് ധരിക്കുന്നതിന് സൗദിയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും, റസ്റ്റോറന്റുകള്‍, കഫേകള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് മുനിസിപ്പല്‍, റൂറല്‍ അഫയേഴ്സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയം വ്യക്തമാക്കി. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് മാത്രമെ വിവാഹ ഹാളുകളിലേക്ക് പ്രവേശനം നല്‍കാവൂ എന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ആരോഗ്യ പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കണം കല്ല്യാണ മണ്ഡപങ്ങളിലെ പരിപാടികള്‍. കൃത്യമായും അണുനശീകരണം നടത്തിയിരിക്കണം. നിര്‍ബ്ധമായും മാസ്ക്കും ധരിച്ചിരിക്കണം. രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. നല്ല വായുസഞ്ചാരം ഉറപ്പാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സൗദി ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്.
കോവിഡ് പ്രതിരോധ നടപടികൾ അയവ് വരുത്തിയതിെൻറ ഭാഗമായി തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ലെന്ന് കഴിഞ്ഞദിവസം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ഞായറാഴ്ച മുതൽ മാസ്കില്ലാതെ പുറത്തിറങ്ങുന്നതിെൻറയും അവ വലിച്ചെറിയുന്നതിെൻറയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
എന്നാൽ, മാസ്കില്ലാതെ പുറത്തിറങ്ങാൻ അനുമതിയുണ്ടെങ്കിലും അക്കാര്യത്തിൽ അതീവ സൂക്ഷ്മത പുലർത്തണമെന്ന് സൗദിയിലെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിയമംകൊണ്ട് ഇളവുണ്ടെങ്കിലും സാമൂഹികബോധം ഉപയോഗപ്പെടുത്തി കോവിഡ് ഉൾെപ്പടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിൽനിന്ന് പിറകോട്ട് പോകരുതെന്ന് നിർദേശിക്കുന്നു. സാഹചര്യങ്ങൾ മനസ്സിലാക്കി വേണം മാസ്ക് അഴിക്കാൻ. തുറസ്സായ ഇടങ്ങളിലോ ആൾക്കൂട്ടമില്ലാത്ത നിരത്തിലോ മാസ്ക് ഇല്ലെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ല.
എന്നാൽ, തിരക്കേറിയ നഗരങ്ങളിൽ താമസിക്കുന്നവരും ഇവിടങ്ങളിലേക്ക് മറ്റ് ആവശ്യങ്ങൾക്കായി വരുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം. ഇത് സ്വയരക്ഷക്കും മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താനും സഹായകമാകും. ആൾത്തിരക്കുള്ള തുറസ്സായ മാർക്കറ്റുകളിലും ആളുകൾ തിങ്ങിനിൽക്കുന്ന പൊതുവിടങ്ങളിലും മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരുന്നതാണ് ആരോഗ്യ സുരക്ഷക്ക് നല്ലതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല