1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: യാത്രക്കായി കോവിഡ്​ വാക്​സിനുകളുടെ കാലാവധി ഒമ്പത്​ മാസമായി നിശ്ചയിക്കാൻ യൂറോപ്യൻ യൂനിയൻ ഒരുങ്ങുന്നു. യാത്രക്കായി എല്ലാ മുതിർന്നവർക്കും വാക്‌സിൻ ബൂസ്റ്ററുകൾ പരിഗണിക്കണമെന്ന് യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇ.സി.ഡി.സി) നിർദേശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.

പുതിയ ആഭ്യന്തര യൂറോപ്യൻ യൂനിയൻ യാത്രാ മാനദണ്ഡങ്ങൾ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമീഷണർ ദിദിയർ റെയ്ൻഡേഴ്സ് പറഞ്ഞു. വ്യക്തികളുടെ വാക്സിനേഷൻ,​ രോഗത്തിൽനിന്ന്​ മുക്​തി നേടിയതിന്‍റെ നില, യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ കോവിഡ്​ കേസുകളുടെ നില എന്നിവ ഇതിൽ ഉൾ​പ്പെടുത്തും. നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയ പരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രക്ക്​ ബൂസ്റ്റർ ഷോട്ടുകൾ പ്രധാന കാര്യമാക്കുകയും ചെയ്യും.

അതേസമയം, ബൂസ്റ്റർ ഷോട്ട് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദ്ദേശിക്കാൻ യൂറോപ്യൻ യൂനിയൻ ഇതുവരെ തയറായിട്ടില്ല. യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ സർട്ടിഫിക്കറ്റിലെ മാനദണ്ഡങ്ങൾ അടുത്ത വേനൽക്കാലത്തിനപ്പുറത്തേക്ക്​ നീട്ടാനും കമീഷൻ ആഗ്രഹിക്കുന്നു. ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽപ്പോലും, നെഗറ്റീവ് പി.സി.ആർ ടെസ്റ്റുമായി യൂറോപ്യൻ യൂനിയൻ രാജ്യങ്ങള​ിലേക്ക്​ യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ, ഇവർക്ക്​ രാജ്യത്ത് എത്തിയശേഷം കോവിഡ്​ ടെസ്റ്റ്​, ക്വാറന്‍റീൻ എന്നിവ വേണ്ടിവരും.

അതിനിടെ അ​ഞ്ചു മു​ത​ൽ 11 വ​​യ​സ്സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഡ്ര​ഗ്​ റെ​ഗു​ലേ​റ്റ​ർ അ​നു​മ​തി നൽകി. കോ​വി​ഡി​െൻറ പു​തി​യ ത​രം​ഗ​ത്തി​ൽ പ​ത​റി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​തോ​ടെ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കും.

കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ വാ​ക്​​സി​ന്​ ആ​ദ്യ​മാ​യാ​ണ്​ യൂ​റോ​പ്യ​ൻ മ​രു​ന്ന്​ ഏ​ജ​ൻ​സി അ​നു​മ​തി ന​ൽ​കു​ന്ന​ത്. 2000 കു​ട്ടി​ക​ളി​ൽ വാ​ക്​​സി​ൻ ന​ൽ​കി പ​രീ​ക്ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ കോ​വി​ഡ്​ ത​ട​യു​ന്ന​തി​ൽ 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന്​ ഏ​ജ​ൻ​സി ക​ണ്ടെ​ത്തി.

മ​രു​ന്ന്​ കു​ത്തി​വെ​ക്കു​േ​മ്പാ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന എ​ന്നി​വ​യാ​ണ്​ പ​ല കു​ട്ടി​ക​ളി​ലു​മു​ണ്ടാ​യ പാ​ർ​ശ്വ​ഫ​ലം. ഓ​സ്​​ട്രി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ വി​യ​ന​യി​ൽ അ​ഞ്ചി​നും 11നു​മി​ടെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.