1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2023

സ്വന്തം ലേഖകൻ: വീസ അ​പേ​ക്ഷ​ക​ളി​ലു​ള്ള ന​ട​പ​ടി കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ വി​ഡി​യോ കാ​ൾ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​ൻ അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ). നി​ല​വി​ൽ അ​തി​വേ​ഗ​മാ​ണ് ദു​ബൈ​യി​ലെ ഓ​രോ വീസ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല സ​മ​യ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​വി​ന്‍റെ അ​പേ​ക്ഷാ​ഫോ​റ​ത്തി​ൻ​മേ​ൽ ചി​ല അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കാ​റു​ണ്ട്.

അ​തി​ന് പ​രി​ഹാ​ര​മാ​യി ഓ​ഫി​സു​ക​ളി​ൽ പോ​കാ​തെ​ത​ന്നെ വി​ഡി​യോ കാ​ൾ വ​ഴി ത​ത്സ​മ​യം എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ച്ച വി​ഡി​യോ കാ​ൾ സ​ർ​വി​സ്. അ​പേ​ക്ഷ​ക​ളു​ടെ മേ​ലു​ള്ള കാ​ല​താ​മ​സ​ത്തി​ന്‍റെ കാ​ര​ണം അ​റി​യാ​നും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും ഇ​തു​പ​ക​രി​ക്കും. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യു​ടെ വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് ഇ​ത് സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി അ​റി​യി​ച്ചു.

ദു​ബൈ​യി​ലെ വി​സ​സം​ബ​ന്ധ​മാ​യ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 8005111ൽ ​വി​ളി​ക്കാം. എ​ന്നാ​ൽ, വി​ഡി​യോ കാ​ൾ സേ​വ​നം ഔ​ദ്യോ​ഗി​ക ചാ​ന​ൽ വ​ഴി അ​പേ​ക്ഷി​ച്ച സേ​വ​ന അ​പേ​ക്ഷ​ക​ളി​ന്മേ​ലു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​താ​ണെ​ന്ന് അ​മ​ർ ഹാ​പ്പി​ന​സ് വി​ഭാ​ഗം മേ​ധാ​വി ല​ഫ്. കേ​ണ​ൽ സാ​ലിം ബി​ൻ അ​ലി അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ വി​സ​സം​ബ​ന്ധ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ഫി​നാ​ൻ​ഷ്യ​ൽ, നി​യ​മ ഉ​പ​ദേ​ശം, എ​മി​ഗ്രേ​ഷ​ൻ കാ​ർ​ഡ്, താ​മ​സ വി​സ, സ​ന്ദ​ർ​ശ​ക​വി​സ, മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ള്ള ഇ​ട​പാ​ടു​ക​ൾ, ഗോ​ൾ​ഡ​ൻ വി​സ, സ്വ​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, പ്രോ​പ​ർ​ട്ടി ഇ​ൻ​വെ​സ്റ്റ​റു​ടെ വി​സ​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യാ​നും ആ​വ​ശ്യ​മാ​യ സേ​വ​നം ല​ഭ്യ​മാ​കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. നി​ല​വി​ൽ വ​കു​പ്പി​ന്‍റെ ഓ​ഫി​സ് പ്ര​വൃ​ത്തി​സ​മ​യ​മാ​യ രാ​വി​ലെ 7.30 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് സ​ർ​വി​സ് ല​ഭ്യ​മാ​വു​ക. ഭാ​വി​യി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.