1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2012

ഒരാളില്‍ നിന്ന സമ്മാനം സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. കൊടുക്കുന്നതും വാങ്ങുന്നതും ഒരു മനുഷ്യന്റെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നടത്തിയ പഠനത്തിലാണ് ഒരാളില്‍ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് കൊടുക്കുന്നതാണന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ഉദാരമതികളാവുകയാണ്. അത് മറ്റൊരാളെ സഹായിക്കാനുളള മനസ്ഥിതി വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഒരാളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ ആശ്രയ മനോഭാവമുളളവരായി മാറുകയാണ്. ഇത് നമ്മളെ മറ്റുളളവരുടെ അടിമകളാക്കി കളയും.

പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ആഡം ഗ്രാന്റ്, മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ജെയ്ന്‍ ഡട്ടണ്‍ എന്നിവരാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട രണ്ട് വിഭാഗം ആളുകളെയാണ് ആദ്യം പഠനത്തിന് വിധേയമാക്കിയത്. ഫണ്ട് നല്‍കാന്‍ തയ്യാറാണന്ന് അറിയിക്കുന്ന ആളുകളുടെ ഫോണ്‍ കോളുകളില്‍ അടുത്ത രണ്ടാഴ്ചക്കുളളില്‍ 29 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി ഇവര്‍ കണ്ടെത്തി. എന്നാല്‍ ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുന്നവരുടെ ഫോണ്‍ കോളുകളില്‍ കാര്യമായ വ്യത്യാസമൊന്നും അനുഭവപ്പെട്ടതുമില്ല.

ഫിസിയോളജിക്കല്‍ സയന്‍സ് ജേണലിലാണ് ഡോ. ഗ്രാന്റ് തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറ്റൊരാള്‍ക്ക് എന്തെങ്കിലും സമ്മാനിക്കുന്ന വ്യക്തിക്ക് സഹായിക്കാനുളള മനസ്ഥിതി കൂടുമെന്ന് ഡോ. ഗ്രാന്റ് തന്റെ ലേഖനത്തില്‍ പറയുന്നു. വിവിധ പ്രായക്കാരായ വിദ്യാര്‍ത്ഥികളിലാണ് രണ്ടാമത്തെ ഗവേഷണം നടന്നത്. ഒരോത്തരും സഹായം നല്‍കുന്ന രീതിയും സ്വീകരിക്കുന്ന രീതിയും രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ സമീപിച്ചത്. കൈയ്യില്‍ പണം കിട്ടിയ ശേഷം ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഇവരോട് പറഞ്ഞത്. മറ്റുളളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യം കാട്ടുന്നവര്‍ സ്വീകരിക്കാന്‍ താല്‍പ്പര്യം കാട്ടുന്നവരേക്കാള്‍ അന്‍പത് ശതമാനം അധികം സംഭാവന നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.