സ്വന്തം ലേഖകന്‍: നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ട്വീറ്റ്; ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ കസേര തെറിച്ചു. ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍ അനാവശ്യ പ്രസ്താനവകള്‍ നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതാണ് മസ്‌കിന് വിനയായത്.
ടെസ്‌ലയും മസ്‌കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കാനും അമേരിക്കന്‍ കോടതി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞതു മൂന്നു വര്‍ഷത്തേക്കെങ്കിലും മസ്‌ക് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ സിഇഒ സ്ഥാനത്തു തുടരാനാകും.
ഓഗസ്റ്റ് ഏഴിന് മസ്‌കിന്റേതായി വന്ന ഒരു ട്വീറ്റാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനിടയാക്കിയത്. ടെസ്‌ല കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ പോകുകയാണെന്ന മട്ടില്‍ ട്വീറ്റ് ചെയ്തതാണ് ഇദ്ദേഹത്തിനു തിരിച്ചടിയായത്. ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിങ്ങിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. ഇതിന് ഏകദേശം 7000 കോടി ഡോളര്‍ വേണ്ടി വരുമെന്നും പിന്നീട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ചില കമ്പനികളുമായി ചര്‍ച്ചകളിലാണെന്നും അദ്ദേഹം പറഞ്ഞു. സൗദി കമ്പനിയുമായി ചര്‍ച്ച നടന്നെന്ന അഭ്യൂഹവും ശക്തമായി. താന്‍ സിഇഒയായി തുടരുമെന്നും കൈവശമുള്ള ഓഹരികള്‍ വില്‍ക്കില്ലെന്നും മസ്‌ക് വ്യക്തമാക്കിയതോടെ നിക്ഷേപകരും ഇടഞ്ഞു.
ഓഗസ്റ്റ് ഏഴു മുതല്‍ ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ടെസ്‌ലയുടെ തലപ്പത്തു നിന്നു മസ്‌ക് മാറുകയാണെങ്കില്‍ കമ്പനിയുടെ ഓഹരി നിലവാരത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല