1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2021

സ്വന്തം ലേഖകൻ: നവജാത ശിശുക്കൾക്കും ആധാർ നൽകാൻ യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)തീരുമാനിച്ചു. ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാർ നമ്പറിന് പ്രധാന്യംവർധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികൾക്കും നൽകാൻ തീരുമാനിച്ചത്.

ബയോമെട്രിക് ഉൾപ്പെടുത്താതെയാകും നവജാത ശിശുക്കൾക്ക് ആധാർ അനവദിക്കുക. രക്ഷാകർത്താക്കളുടെ മുഖചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങൾക്കായി ശേഖരിക്കുക. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോൾ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താം.

ഓൺലൈനായും ഓഫ്‌ലൈനായും ഇതിനായി അപേക്ഷ നൽകാം. ഓഫ്‌ലൈനിലാണെങ്കിൽ ആധാർ എൻ റോൾമെന്റ് സെന്ററിലെത്തി അപേക്ഷനൽകണം. ബന്ധപ്പെട്ട രേഖകളും സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കാൻ യുഐഡിഎഐയുടെ വെബ്‌സൈറ്റിലെത്തി രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം.

അതിനായി പോർട്ടലിൽ-uidai.gov.in -ൽ ലോഗിൻ ചെയ്യുക. ഹോം പേജിലുള്ള ആധാർകാർഡ് രജിസ്‌ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയവ ചേർക്കുക. കുട്ടിയുടെ വിവരങ്ങൾ നൽകിയതിനുശേഷം, വിലാസം, സ്ഥലം, ജില്ല, സംസ്ഥാനം തുടങ്ങിയ വിവരങ്ങൾ നൽകുക. ഫിക്‌സ് അപ്പോയ്‌മെന്റ്-ടാബിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ആധാർ കാർഡ് രജിസ്‌ട്രേഷൻ നടത്താൻ ഉദ്ദേശിക്കുന്ന തിയതി രേഖപ്പെടുത്തുക. അടുത്തുള്ള ആധാർ എൻ റോൾമെന്റ് സെന്റർ തിരഞ്ഞെടുക്കുക. നൽകിയ വിവരങ്ങളിൽ മാറ്റംവരുത്താൻ ഒരുതവണമാത്രമെ അവസരമുണ്ടാകൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.