1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2017

സ്വന്തം ലേഖകന്‍: ജൂലൈ ഒന്നു മുതല്‍ ആദായ നികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. പാന്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ ആധാര്‍ നമ്പര്‍ അറിയിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു.പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരിക്കും.

പുതിയതായി പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നതിന് സുപ്രീം കോടതി അംഗീകാരം നല്‍കിയിരുന്നു. അതേസമയം ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് റദ്ദാകില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. പാന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടാല്‍ ബാങ്ക് ഇടപാടുകളോ മറ്റ് സാമ്പത്തിക ഇടപാടുകളോ നടക്കില്ല. ഇക്കാര്യം പരിഗണിച്ചാണ് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിന് താല്‍ക്കാലിക ഇളവ് നല്‍കിയിരിക്കുന്നത്.

ആധാറിനെ പാന്‍, ആദായനികുതി റിട്ടേണ്‍ എന്നിവയുമായി ബന്ധപ്പെടുത്തുന്നതു ഭരണഘടനാ വിരുദ്ധമല്ല. പാന്‍–ആധാര്‍ ബന്ധിപ്പിക്കല്‍ വ്യവസ്ഥയ്ക്കു മുന്‍കാല പ്രാബല്യമില്ല. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവാക്കുന്നതിനോടും അത്തരം വ്യക്തികളെ പാന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലാത്തവരായി കണക്കാക്കി ശിക്ഷിക്കുന്നതിനോടും വിയോജിച്ചിപ്പു പ്രകടിപ്പിച്ചായിരുന്നു സുപ്രീം കോടതി വിധി.

അതേസമയം വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വ്യാജ പാന്‍ കാര്‍ഡുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി വ്യാകമായി ദുരുപയോഗിക്കുന്നു. വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ഉപയോഗിച്ചതിലൂടെ അമ്പതിനായിരം കോടി രൂപയോളം സര്‍ക്കാര്‍ ലാഭിച്ചതായും ഇത് പാവപ്പെട്ടവരുടെ ക്ഷേമത്തിന് ചെലവഴിച്ചതായും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.