1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2023

സ്വന്തം ലേഖകൻ: ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം എ​ല്ലാ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കി​ല്ല. നി​ശ്ചി​ത തീ​യ​തി​ക്ക​കം ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജൂ​ണ്‍ 30 വ​രെ​യാ​ണ് ആ​ധാ​ർ കാ​ർ​ഡും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള പു​തു​ക്കി​യ സ​മ​യം. നേ​ര​ത്തേ മാ​ർ​ച്ച് 31 വ​രെ​യാ​യി​രു​ന്നു കാ​ലാ​വ​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​തേ​സ​മ​യം, നാ​ലു​ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ഇ​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ൻ​കം ടാ​ക്സ്​ ആ​ക്ട്​ പ്ര​കാ​ര​മു​ള്ള എ​ൻ.​ആ​ർ.​ഐ​ക​ൾ, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ര​ല്ലാ​ത്ത​വ​ർ, 80 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ, അ​സം, മേ​ഘാ​ല​യ, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ആ​ധാ​ർ-​പാ​ൻ ബ​ന്ധി​പ്പി​ക്ക​ൽ നി​ർ​ബ​ന്ധ​മി​ല്ല. അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക​മാ​യി എ​ൻ.​ആ​ർ.​ഐ​ക​ള​ല്ലാ​ത്ത​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ടി വ​രും. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

eportal.incometax.gov.in അ​ല്ലെ​ങ്കി​ൽ incometaxindiaefiling.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ക. നേ​ര​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ക. പാ​ൻ ന​മ്പ​റാ​യി​രി​ക്കും യു​സ​ർ ഐ.​ഡി. യൂ​സ​ർ ഐ.​ഡി​യും പാ​സ് വേ​ർ​ഡും ജ​ന​ന തീ​യ​തി​യും ന​ൽ​കി പോ​ർ​ട്ട​ലി​ൽ ലോ​ഗ് ഇ​ൻ ചെ​യ്യു​ക

പാ​ൻ ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തി​ന് ഒ​രു വി​ൻ​ഡോ പോ​ർ​ട്ട​ലി​ൽ പ്ര​ത്യ​ക്ഷ​മാ​കും. ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ MENU ബാ​റി​ലു​ള്ള ‘PROFILE SETTINGS’ൽ ​പ്ര​വേ​ശി​ച്ച് ‘LINK AADHAAR’ എ​ന്ന ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാം. നി​ങ്ങ​ളു​ടെ പാ​ൻ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​കാ​രം പേ​ര്, ജ​ന​ന​ത്തീ​യ​തി, ലിം​ഗം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​വി​ടെ സൂ​ചി​പ്പി​ച്ചി​രി​ക്കും.

ആ​ധാ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​വ ഉ​പ​യോ​ഗി​ച്ച് സ്ക്രീ​നി​ലെ PAN വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക. വി​വ​ര​ങ്ങ​ൾ ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ട് ഉ​ണ്ടെ​ങ്കി​ൽ ആ​ധാ​റി​ലോ പാ​ൻ കാ​ർ​ഡി​ലോ അ​ത് ശ​രി​യാ​ക്കേ​ണ്ട​തു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ പൊ​രു​ത്ത​പ്പെ​ടു​ന്നെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ ന​ൽ​കി ‘LINK NOW’ ബ​ട്ട​ണി​ൽ ക്ലി​ക്ക് ചെ​യ്യു​ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.