1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2018

സ്വന്തം ലേഖകന്‍: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി നിലപാടിനെ അനുകൂലിച്ച് ആം ആദ്മി സര്‍ക്കാര്‍ സത്യാവാങ്മൂലം നല്‍കി. രാജ്യത്തെ കന്നുകാലികളെയും പശുക്കളെയും കശാപ്പിനായി കൊല്ലുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

ഭരണഘടനയുടെ 48 ആം വകുപ്പനുസരിച്ച് പശുക്കള്‍, മറ്റ് കന്നുകാലിവര്‍ഗ്ഗങ്ങള്‍ എന്നിവയെ സംരക്ഷിക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാല്‍ ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്നും ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആം ആദ്മി സര്‍ക്കാരിനു കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അതേസമയം ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള മൃഗസംരക്ഷണവകുപ്പിന്റെ ഈ നടപടി ചോദ്യം ചെയ്ത് നിയമവിദ്യാര്‍ഥി ഗൗരവ് ജെയിന്‍ കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തെ ഭരണഘടന ഉറപ്പാക്കുന്ന വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. വ്യക്തികള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്നും ഭക്ഷണ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.