1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2019

സ്വന്തം ലേഖകന്‍: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു; ക്ഷേത്രം നിര്‍മിക്കുന്നത് അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍. അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു. അല്‍ റഹ്ബക്ക് സമീപം അബൂ മുറൈഖയില്‍ ആണ് ക്ഷേത്രം നിര്‍മിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. കാലത്ത് ഒമ്പതു മണിയോടെ ആരംഭിച്ച ശിലാന്യാസ ചടങ്ങ് രണ്ടു മണിക്കൂറോളം നീണ്ടു. ഇന്ത്യയില്‍നിന്നുള്ള പൂജാരികളുടെ കാര്‍മികത്വത്തില്‍ ആയിരുന്നു ശിലാന്യാസചടങ്ങ്.

ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയിലെ മുതിര്‍ന്ന പുരോഹിതന്‍ ഗുരു മഹന്ത് മഹാരാജ് മുഖ്യ കാര്‍മികനായിരുന്നു. അബൂദബി കമ്യൂണിറ്റി വികസന അതോറിറ്റി ചെയര്‍മാന്‍ മുഗീര്‍ അല്‍ഖൈലി. യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോഥാനി ബിന്‍ അഹ്മദ് അല്‍ സയൂദി, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായ പ്രമുഖന്‍ ബി.ആര്‍ ഷെട്ടി എന്നിവരും സന്നിഹിതരായി.

ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറുകണക്കിന് പ്രവാസികളും സംബന്ധിച്ചു. ക്ഷേത്രം ലോകത്തിനു നല്‍കുന്നത് മികച്ച സമാധാന സന്ദേശമാണെന്ന് ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയിലെ മുതിര്‍ന്ന പുരോഹിതന്‍ സ്വാമി ബ്രഹ്മവിഹാരി പറഞ്ഞു. നിരവധി മസ്ജിദുകള്‍ക്ക് പുറമെ 40ലധികം ചര്‍ച്ചുകളും രണ്ട് ഹൈന്ദവ ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ് നിലവില്‍ യു.എ.ഇയിലുള്ളത്

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.