1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2024

സ്വന്തം ലേഖകൻ: സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇനിമുതൽ ഒരു ശബ്ദവും കേൾക്കില്ല. സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം. ഷാങ്ഹായ്, സൂറിക്, ദുബായ്, ആംസ്റ്റർഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം മാറിയത്.

വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റ് അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ ഇനി കേള്‍ക്കില്ല. വിമാനത്താവളം ഡയറക്ടര്‍ അഹമ്മദ് അല്‍ഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസ്‌പ്ലേകളില്‍ വിമാനങ്ങളുടെ സമയക്രമം കൃത്യമായി കാണിക്കും. ബോര്‍ഡിങ്‌ സമയത്തും യാതൊരു വിധത്തിലുള്ള അനൗണ്‍സ്‌മെന്റുകളും ഉണ്ടാകില്ല.

വിമാനങ്ങള്‍ റദ്ദാക്കുക, കാലതാമസം വരിക അടക്കം യാത്രക്കാര്‍ക്ക് പ്രാധാന്യമേറെയുള്ള അടിയന്തര അറിയിപ്പുകള്‍ക്ക് വേണ്ടി അടുത്ത ഏതാനും മാസങ്ങള്‍ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടാകും. ഗേറ്റുകള്‍ തുറക്കുന്നതിനും യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനും മുമ്പ് ബോര്‍ഡിങ്‌ ഗേറ്റുകളില്‍ യാത്രാവിവരങ്ങള്‍ ഡിസ്‌പ്ലേകളില്‍ തെളിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.