1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2023

സ്വന്തം ലേഖകൻ: നവംബർ ഒന്നുമുതൽ 14 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എ ഉൾപ്പെടെ 4 ടെർമിനലുകൾ ഒരേസമയം പ്രവർത്തിക്കും. 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ ‘എ’യിൽനിന്നു മാത്രമായിരിക്കും സർവീസ് നടത്തുകയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

നവംബർ ഒന്നിനു തുറക്കുന്ന പുതിയ ടെർമിനലിന്റെ പ്രചാരണാർഥം നിങ്ങളുടെ ടെർമിനൽ പരിശോധിക്കുക എന്ന പേരിൽ ആരംഭിച്ച ക്യാംപെയിനിലാണ് ഇത് വ്യക്തമാക്കിയത്. ഈ ദിവസങ്ങളിൽ യുഎഇയിൽനിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാർ അതത് എയർലൈനുകളുമായോ എയർപോർട്ടുമായ ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്ന് അഭ്യർഥിച്ചു.

വിമാനസമയം സംബന്ധിച്ച് www.abudhabiairport.ae വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും. നവംബറിലെ ആദ്യ 2 ആഴ്ചകൾ എല്ലാ ടെർമിനലുകളും പ്രവർത്തിക്കുന്നതിനാൽ വിവിധ എയർലൈനുകളിലെ യാത്രക്കാർ ഏതു ടെർമിനലിലേക്കാണ് പോകേണ്ടത് എന്നതു സംബന്ധിച്ച വിവരം സൈറ്റിൽ ലഭ്യമാകും. ഗൂഗിൾ മാപ്‌സ്, വേസ് തുടങ്ങി ജനപ്രിയ മാപ്പ് ഉപയോഗിച്ചാൽ പുതിയ ടെർമിനലിൽ വഴി തെറ്റാതെ എത്താം.

E10, E11 ഹൈവേകളിലും വിമാനത്താവളത്തിനു സമീപമുള്ള മറ്റു റോഡുകളിലും പുതിയ ടെർമിനലിലേക്കുള്ള ദിശാസൂചിക സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ടാക്സിയിലും ബസിലും നേരിട്ട് എത്താം. യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അബുദാബി എയർപോർട്ടിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഫ്രാങ്ക് മക്രോറി പറഞ്ഞു. വിവിധ ടെർമിനലുകൾക്കിടയിൽ സൗകര്യപ്രദമായി സഞ്ചരിക്കാൻ ഇന്റർ-ടെർമിനൽ ഷട്ടിൽ ബസുകളും സർവീസ് നടത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.