1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2020

സ്വന്തം ലേഖകൻ: യു.എ.ഇയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐ.സി.എ വെബ്സൈറ്റില്‍ എന്‍ട്രി സ്റ്റാറ്റസ് പരിശോധിച്ച് ഗ്രീന്‍ ടിക്കുണ്ടെന്ന് ഉറപ്പു വരുത്തി വേണം യാത്ര പുറപ്പെടാനെന്ന് ഷാര്‍ജയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. മറ്റ് എമിറേറ്റുകളിലെ താമസ വീസക്കാര്‍ക്ക് ഷാര്‍ജയില്‍ വിമാനമിറങ്ങാന്‍ നിലവില്‍ അനുമതിയുടെ ആവശ്യമില്ല.

റാസ്സല്‍ഖൈമയില്‍ വിമാനമിറങ്ങുന്ന അബുദാബി അല്‍ഐന്‍ താമസ വീസക്കാരും ഐ.സി.എ വെബ്സൈറ്റ് പരിശോധിച്ച് യാത്രയ്ക്ക് തടസ്സമില്ലെന്ന് ഉറപ്പാക്കണമെന്ന് എയര്‍ അറേബ്യ നിര്‍ദ്ദേശിച്ചു. റാസ്സല്‍ഖൈമയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ അറേബ്യ വ്യാഴാഴ്ച പൂര്‍ണ്ണ തോതില്‍ പുനരാരംഭിക്കും.

റാസല്‍ഖൈമ വിമാനത്താവളം നാളെ മുതല്‍ വീണ്ടും സജീവം

റാക് അന്താരാഷ്​ട്ര വിമാനത്താവളം നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സര്‍വീസ് നടത്തുകയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമയിലേക്ക് യാത്രക്ക് ഒരുങ്ങുന്നവര്‍ മൊബൈല്‍ ഫോണില്‍ അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. യാത്രദിനത്തിന് നാലുദിവസം മുമ്പ് എടുത്ത കോവിഡ് നിര്‍ണയ സാക്ഷ്യപത്രം, ആരോഗ്യ ഇന്‍ഷുറന്‍സ്, ആരോഗ്യസ്ഥിതി അറിയിക്കുന്ന ഫോറം എന്നിവ യാത്രക്കാർ നിര്‍ബന്ധമായും കരുതണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.