1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2022

സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് അബുദാബിയിലേക്കു പ്രവേശനമില്ല. വാക്സീനും ബൂസ്റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ റോഡ് മാർഗം തലസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുമതി ലഭിക്കൂ. രണ്ടാമത്തെ ഡോസ് വാക്സീൻ എടുത്ത് 6 മാസം പിന്നിട്ടവരാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.

2 ഡോസ് സിനോഫാം എടുത്തവർ ബൂസ്റ്ററായി ഒരു ഡോസ് ഫൈസർ എടുത്താലും ഗ്രീൻപാസ് ലഭിക്കും. എന്നാൽ ഇവർ 6 മാസത്തിനു ശേഷം ഒരു ഡോസ് ഫൈസർ കൂടി എടുക്കണം. 2 ഡോസ് ഫൈസർ എടുത്തവർക്കും ബൂസ്റ്റർ ഡോസ് നിർബന്ധമാണ്. ഒരിക്കൽ പിസിആർ എടുത്ത് ഫലം നെഗറ്റീവായാൽ പൂർണമായും വാക്സീൻ എടുത്തവർക്ക് 14 ദിവസത്തേയ്ക്കും അല്ലാത്തവർക്ക് 7 ദിവസത്തേക്കും ഗ്രീൻപാസ് ലഭിക്കും. വാക്സീൻ എടുക്കുന്നതിൽ ഇളവുള്ളവർക്കും 6 മാസത്തിനകം കോവിഡ് ബാധിച്ചവർക്കും ഇളവുണ്ട്.

6 മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവർ പിസിആർ ടെസ്റ്റ് എടുത്താലും അൽഹൊസൻ ആപ്പിൽ പച്ച തെളിയില്ല. ബൂസ്റ്റർ എടുത്ത ഉടൻ പച്ച നിറത്തിലേക്കു മാറുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതുവരെ വാക്സീൻ എടുക്കാത്തവർ 96 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ വർഷം ആദ്യം മുതൽ സർക്കാർ ജീവനക്കാർക്കും ഓഫിസിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് നിർബന്ധമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.