1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2020

സ്വന്തം ലേഖകൻ: കൊവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിച്ചവരെ എളുപ്പത്തിലും സുരക്ഷിതവുമായ രീതിയിൽ കൊണ്ടുപോകുന്നതിന് നൂതന ‘ക്യാപ്‌സ്യൂൾ’ എയർ ആംബുലൻസ് സംവിധാനമൊരുക്കി അബുദാബി പോലീസ്.

മേഖലയിൽ പുതിയരീതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘ക്യാപ്‌സ്യൂൾ’ രൂപത്തിലുള്ള ഈ സംവിധാനത്തിനുള്ളിൽ ഒരാളെ കിടത്തിക്കൊണ്ടുപോകാം. കൊവിഡിനെതിരേ രാജ്യംനടത്തുന്ന ശ്രമങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന സംവിധാനമാണിത്.

രോഗബാധിതരായ പ്രായമുള്ളവരെ ഇത്തരത്തിൽ എളുപ്പത്തിൽ ആശുപത്രികളിലേക്ക് കൊണ്ടുപോകാനാവുമെന്ന് പോലീസ് വ്യോമവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ പൈലറ്റ് ഒബൈദ് മുഹമ്മദ് അൽ ഷമിലി പറഞ്ഞു.

രോഗവ്യാപനം പൂർണമായും തടയാൻ ഇതിലൂടെ കഴിയുമെന്ന് പോലീസ് ആരോഗ്യവിഭാഗം പ്രതിനിധി മേജർ ഡോ. അലി സൈഫ് അൽ ദഹൗരി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.