1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2021

സ്വന്തം ലേഖകൻ: അബുദാബിയിൽ ഓഗസ്​റ്റ്​​ 20 മുതൽ കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുമതി. അബൂദബി ദുരന്തനിവാരണ സമിതി പൊതുജനാരോഗ്യ സംരക്ഷണത്തി​െൻറ ഭാഗമായാണ് തീരുമാനം​. എമിറേറ്റിൽ വാക്‌സിൻ മുൻഗണന പട്ടികയിലെ വിഭാഗങ്ങളിലെ 93 ശതമാനം പേർക്കും കുത്തിവെപ്പ്​ നൽകിയ ശേഷമാവും ഇതു പ്രാവർത്തികമാക്കുക.

ഷോപ്പിങ്​ സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ജിമ്മുകൾ, വിനോദ സൗകര്യങ്ങൾ, കായിക കേന്ദ്രങ്ങൾ, ഹെൽത്ത് ക്ലബുകൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, തീം പാർക്കുകൾ, സർവകലാശാലകൾ, ഇൻസ്​റ്റിറ്റ്യൂട്ടുകൾ, പൊതു-സ്വകാര്യ സ്‌കൂളുകൾ, എമിറേറ്റിലെ ചൈൽഡ് നഴ്‌സറികൾ എന്നിവിടങ്ങളിലും വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കും.

സൂപ്പർ മാർക്കറ്റുകളും ഫാർമസികളും ഒഴികെയുള്ള ഷോപ്പിങ് സെൻററുകൾ, റസ്​റ്റാറൻറുകൾ, കഫേകൾ, ഷോപ്പിങ് സെൻററിനുള്ളിലല്ലാത്ത റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവയെയും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. വാക്‌സിനേഷൻ ഇളവുള്ള വ്യക്തികൾക്കും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ തീരുമാനം ബാധകമല്ല.

വ്യാവസായിക മേഖലകളിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും കാമ്പയി​നുകൾ, അണുബാധ കണ്ടെത്താൻ നൂതനമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം, യോഗ്യരായവർക്ക് ബൂസ്​റ്റർ ഡോസ് എന്നിവയും നടപ്പാക്കിവരുന്നുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.