
സ്വന്തം ലേഖകൻ: വാക്സിനേഷൻ നടത്തിയവർക്കും സന്ദർശകർക്കും എമിറേറ്റിൽ പ്രവേശിക്കുന്നതിനുള്ള നിയമങ്ങളിൽ ഇളവുവരുത്തി അബുദാബി. അൽഹൊസൻ ആപ്പിൽ പച്ച തെളിഞ്ഞവർ, ആക്ടീവ് ഇ, നക്ഷത്ര മുദ്ര എന്നിവയുള്ളവർക്കും എമിറേറ്റിൽ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നീട് പിസിആർ ടെസ്റ്റ് നടത്തേണ്ടെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. ഇ അല്ലെങ്കിൽ നക്ഷത്ര മുദ്ര ആപ്പിൽ തെളിയാൻ പിസിആർ ടെസ്റ്റ് നടത്തണം. ഇതിന് ഏഴുദിവസത്തെ കാലാവധിയുണ്ട്. ഇതുമായി അബുദാബിയിൽ പ്രവേശിച്ചാൽ പിന്നീട് പിസിആർ പരിശോധന ആവശ്യമില്ല.
വാക്സിനേഷൻ നടത്താത്തവർക്കും സന്ദർശകർക്കും തലസ്ഥാനത്ത് പ്രവേശിക്കാൻ 48 മണിക്കൂർ കാലാവധിയുള്ള പിസിആർ നെഗറ്റീവ് ഫലം വേണം. അതുമല്ലെങ്കിൽ ഡിപിഐ ടെസ്റ്റിന്റെ 24 മണിക്കൂർ സമയപരിധിയിലുള്ള ഫലം വേണം. പിസിആർ ഫലവുമായി പ്രവേശിക്കുന്നവർ നാലാം ദിവസവും എട്ടാം ദിവസവും വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം. ഡിപിഐ ഫലവുമായി പ്രവേശിച്ചവർ മൂന്നും ഏഴും ദിവസങ്ങളിൽ പരിശോധന നടത്തണം. അതേസമയം ഡിപിഐ ഫലവുമായി തുടർച്ചയായി എമിറേറ്റിൽ പ്രവേശിക്കാൻ അനുവാദമില്ല.
കോവിഡ് വ്യാപനം തടയുന്നതിനായി രാത്രി കാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് അബുദാബി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ന് ഓഗസ്റ്റ് 19ഓടെയാണ് വിലക്ക് അവസാനിക്കുകയെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കാനായിരുന്നു ഇത്. രാത്രി 12 മണി മുതല്‍ രാവിലെ അഞ്ചു മണിവരെയായിരുന്നു വിലക്ക്. ഭക്ഷണം, മരുന്ന് പോലുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനും മറ്റും മാത്രമായിരുന്നു ഈ കാലയളവില്‍ ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നത്. അല്ലാത്ത ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലിസിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു നിയമം. ഒരു മാസത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷമാണ് ഇന്നു മുതല്‍ വിലക്ക് പിന്‍വലിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല