1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അബുദാബിയിൽ അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾ 30 ശതമാനം ശേഷിയോടെ പ്രവർത്തിച്ചു തുടങ്ങും. എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, പതിവായി അണുവിമുക്തമാക്കൽ തുടങ്ങിയ കരുതൽനടപടികൾ പാലിക്കണം. കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് തിയേറ്ററുകൾ പൂർണമായും അടച്ചത്.

അതേസമയം യു.എ.ഇ.യിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ തുടരുകയാണ്. ദക്ഷിണാഫ്രിക്ക നൈജീരിയ എന്നിവിടങ്ങളിൽ യാത്ര ചെയ്തവർക്ക് 14 ദിവസത്തിന് ശേഷം മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാവൂ. യു.എ.ഇ. പൗരന്മാർക്കും നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങൾക്കും ഇത് ബാധകമല്ല.

തിയറ്റർ നടത്തിപ്പുകാർക്കുള്ള മാർഗനിർദേശങ്ങൾ:

തീയറ്റർ, ഇടനാഴി, ശുചിമുറി, റസ്റ്ററന്റ് തുടങ്ങി പൊതു ഇടങ്ങൾ സമയബന്ധിതമായി അണുവിമുക്തമാക്കണം

സിനിമാ ശാലകൾക്കകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം

കൂട്ടം കൂടാൻ പാടില്ലപ്രദർശനത്തിനു മുൻപും ശേഷവും തിയറ്റർ അണുവിമുക്തമാക്കണം

പ്രദർശനത്തിനിടയിൽ 20–30 മിനിറ്റ് വരെ ഇടവേള.

പൊതു സ്ഥലങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണം

ഒന്നിടവിട്ട സീറ്റുകളും വരികളും ഒഴിച്ചിടണം

അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിനു വ്യത്യസ്ത കവാടങ്ങൾ

ടിക്കറ്റ് ഓൺലൈനിൽ മാത്രം

ടച്ച് സ്ക്രീൻ പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.