
സ്വന്തം ലേഖകൻ: അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക് നിബന്ധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി രോഗവ്യാപനം കുറയ്ക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് ഗണ്യമായി കുറയുന്നതോടെ മാസ്ക് നിയമത്തിൽ പിന്നീട് ഇളവുണ്ടാകും. മാസ്ക് ധരിക്കുന്നതു മൂലം പകർച്ചപ്പനി, അലർജി ഉൾപ്പെടെ ഒട്ടേറെ രോഗങ്ങളിൽനിന്ന് രക്ഷനേടാമെന്നും ഓർമിപ്പിച്ചു. ഷോപ്പിങ് മാൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും വർധിപ്പിക്കും
അതോടൊപ്പം മസ്ജിദുകളിൽ അകലം പാലിക്കുന്നത് ഒരു മീറ്ററാക്കി കുറച്ചതായും കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായിരുന്നു. വിവാഹം, മരണം, മറ്റു സാമൂഹിക പരിപാടികൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും അടുത്ത ആഴ്ച മുതൽ വർധിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല