1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2021

സ്വന്തം ലേഖകൻ: അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തി. റിയദിലെത്തിയ അദ്ദേഹത്തെ സൗദി കിരീടവകാശി മുഹമ്മദ് ബന്‍ സല്‍മാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഒപെക് കൂട്ടായ്മക്ക് കീഴില്‍ എണ്ണ വില വിഷയത്തില്‍ സൗദിയും യു.എ.ഇയും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം.

യുഎഇ–സൗദി ബന്ധം ശക്തമാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ സഹോദരൻ മുഹമ്മദ് ബിൻ സൽമാനും താനും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണത്തെക്കുറിച്ച് ചർച്ച നടത്തിയതായും ബന്ധം കൂടുതൽ സുദൃഢമായി മുന്നോട്ടുപോകുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അബുദാബി കിരീടാവകാശി സൗദി തലസ്ഥാനമായ റിയാലദിലെത്തിയത്. മന്ത്രിമാരായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ്, ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ മുസാഇദ് അല്‍ അയ്ബാന്‍ എന്നിവരും അബുദാബി കിരീടവാകാശിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപൻ കൂടിയായ കിരീടവകാശിയുടെ സന്ദർശനത്തിന് സൗദി നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.