1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 29, 2024

സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. “മുൻകൂർ പേയ്‌മെന്‍റ്” സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്. ഈ പദ്ധതിയിലൂടെ ഗതാഗത നിയമം ലംഘിച്ച ഡ്രൈവർമാർക്ക് 12 മാസത്തേക്ക് പൂജ്യം പലിശയ്ക്ക് ബാങ്കുകൾ വഴി പിഴ അടയ്ക്കാം.

അബുദാബി പൊലീസ് ജനറൽ കമാൻഡുമായി കരാറിലുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ TAMM (അബുദാബി ഗവൺമെന്‍റിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം) വഴിയോ നേരിട്ട് പണമടയ്ക്കുകയോ ചെയ്യാം.ഗുരുതര നിയമലംഘനങ്ങൾ ഒഴികെ, ലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ 35% വരെ കിഴിവ്. 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ പണമടച്ചാൽ 25% വരെ കിഴിവ്.

സ്കൂൾ ബസുകളുടെ ഇരുവശങ്ങളിലും കാണുന്ന ചെവികൾ പോലുള്ള ‘സ്റ്റോപ്’ അടയാളം പ്രകാശിപ്പെടുമ്പോൾ എല്ലാ വാഹനങ്ങളും നിര്‍ത്തണം. വിദ്യാർഥികൾ റോഡ് മുറിച്ച് കടക്കുന്നത് ഉറപ്പാക്കണം. വേഗത കുറയ്ക്കുകയോ വാഹനം നിര്‍ത്താതെയോ പോകുന്നവർക്ക് 1000 ദിർഹം പിഴയും 10 ട്രാഫിക് ബ്ലാക്ക് പോയിന്‍റും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.