
സ്വന്തം ലേഖകൻ: ഇത്തിഹാദ് റെയിലിന്റെ അബുദാബി-ദുബായ് പാത നിർമാണം പൂർത്തിയായി. 13,300 തൊഴിലാളികൾ 27 മാസം കൊണ്ടാണ് 256 കിലോമീറ്റർ ലൈൻ നിർമിച്ചത്. ഈ ട്രാക്കിനോടനുബന്ധിച്ച് 29 പാലങ്ങളും 60 ക്രോസിങുകളും 137 മലിനജല ചാനലുകളുമുണ്ട്. യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ 50 മിനിറ്റിനുള്ളിൽ അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താനാകും.
ദേശീയ റെയിൽ നിർമാണം പൂർത്തിയായാൽ അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിൽ എത്താനാകും. ഫുജൈറയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റും അബുദാബിയിൽനിന്ന് റുവൈസിലേക്ക് 70 മിനിറ്റും മതി. എമിറേറ്റുകൾ തമ്മിലുള്ള ദൂരം കുറയുന്നതോടൊപ്പം ചരക്കുനീക്കവും സജീവമാകും.
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബി ക്രൗൺപ്രിൻസ് കോർട്ടിന്റെയും ഇത്തിഹാദ് റെയിലിന്റെയും ചെയർമാനായ ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്നാണ് അബുദാബി–ദുബായ് പാതയിലെ അവസാന ട്രാക്ക് സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല