1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2021

സ്വന്തം ലേഖകൻ: പെരുന്നാൾ ആഘോഷത്തിനും മറ്റുമായി 10 പേരിൽ കൂടുതൽ അബുദാബിയിൽ ഒത്തുചേർന്നാൽ വൻതുക പിഴ. ഒത്തുചേരാൻ ആഹ്വാനം ചെയ്യുന്നവർ 10,000 ദിർഹമും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർ 5000 ദിർഹമും (1 ലക്ഷം രൂപ) പിഴ അടയ്ക്കണം. ഏറ്റവും ഒടുവിലത്തെ നിബന്ധന പ്രകാരം നിബന്ധനകളോടെ പരമാവധി 7 മുതൽ 10 വരെ ആളുകൾക്കു മാത്രമേ ഒത്തുചേരാൻ ‍പാടുള്ളൂ.

മാസ്ക് ധരിക്കുകയും 2 മീറ്റർ അകലം പാലിക്കുകയും വേണം. പൊതു, സ്വകാര്യ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒത്തുചേരുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. നിയമലംഘകരെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കും. ആഘോഷവും ഒത്തുചേരലും ഓൺലൈനിൽ മാത്രമാക്കണമെന്നും അഭ്യർഥിച്ചു.

ദുബായിലും പെരുന്നാൾ അവധി ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് 50,000 ദിർഹം പിഴ ചുമത്തും. പങ്കെടുക്കുന്ന ഓരോരുത്തരും 15,000 ദിർഹം പിഴ നൽകുകയും വേണമെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.