
സ്വന്തം ലേഖകൻ: അബുദാബിയിൽ നന്നായി വാഹനമോടിച്ചാൽ ദുബായ് എക്സ്പോ സൗജന്യ ടിക്കറ്റ് ലഭിക്കും. ഗതാഗത നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പൊ പാസ്പോർട്ട് ആണ് അബുദാബി പൊലീസ് സമ്മാനമായി നൽകുന്നത് ഇതുപയോഗിച്ച് ഒന്നിലേറെ തവണ എക്സ്പൊ സന്ദർശിക്കാം.
നിയമലംഘകർക്കു പിഴ നൽകുന്നതുപോലെ നിയമം പാലിക്കുന്നവരെ അനുമോദിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനമെന്ന് അബുദാബി പോലീസ് ഹാപ്പിനെസ് പട്രോൾ അറിയിച്ചു. മലയാളികൾ അടക്കം ഒട്ടേറെ പേർക്ക് ഇതിനകം സമ്മാനം ലഭിച്ചു.
അതിനിടെ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേർ കോവിഡ്19 ബാധിതരായി. 140 പേർക്കു രോഗമുക്തി. രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 2,126 ആയി. വിവിധ രാജ്യക്കാരായ രോഗബാധിതർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും വാക്സിനേഷൻ വ്യാപകമായി നടന്നുവരുന്നതായും അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല