1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2022

സ്വന്തം ലേഖകൻ: ഗോൾഡൻ വിസ ഉടമകൾക്ക് അബുദാബി റസിഡന്റ്‌സ് ഓഫിസ് (എഡിആർഒ) ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഓട്ടമോട്ടീവ്, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇൻഷുറൻസ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് ആനുകൂല്യം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രമുഖ ബ്രാൻഡുകളുമായും സ്ഥാപനങ്ങളുമായും എഡിആർഒ കരാറിൽ ഒപ്പുവച്ചു.

വിലക്കുറവിൽ വാഹനങ്ങൾ വാങ്ങാനും തവണ വ്യവസ്ഥകളുമാണ് ഓട്ടമോട്ടീവിലെ ആനുകൂല്യം. കൂടാതെ ബുക്കിങ്, അറ്റകുറ്റപ്പണി, ലൈസൻസ് തുടങ്ങിയ സേവനങ്ങൾക്കും മുൻഗണനയുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ താമസം, ഭക്ഷണം, സ്പാ, ജിം തുടങ്ങിയവ ആകർഷക നിരക്കിൽ ലഭിക്കും. വ്യക്തിക്കും കുടുംബത്തിനും കുറഞ്ഞ പ്രീമിയത്തോടെ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കും.

യുഎഇക്ക് അകത്തും പുറത്തുമുള്ളവർക്കും ആനുകൂല്യമുണ്ടാകും. അബുദാബിയെ അതിവിദഗ്ധരുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ലോകോത്തര പ്രതിഭകൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കലാ സാഹിത്യ, സാംസ്കാരിക, ശാസ്ത്ര, വിജ്ഞാന മേഖലകളിൽ മികവു പുലർത്തുന്ന വ്യക്തികൾക്കും സംരംഭകർക്കും ദീർഘകാല താമസം അനുവദിക്കുന്ന 5, 10 വർഷത്തെ ഗോൾ‍ഡൻ വിസയാണ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.