
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഗ്രീൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള കോവിഡ് ചട്ടങ്ങളിൽ മാറ്റം. വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ 12 ദിവസത്തിൽ നിന്ന് 10 ദിവസമാക്കിക്കുറച്ചു. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവാണെങ്കിൽ ബാൻഡ് ഒഴിവാക്കാവുന്നതാണ്.
വാക്സിനെടുത്തവർക്ക് ഏഴുദിവസമാണ് ഹോം ക്വാറന്റീൻ. ആറാം ദിവസം പരിശോധനനടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ബാൻഡ് ഒഴിവാക്കാം. ഹോം ക്വാറന്റീൻ രജിസ്റ്റർ ചെയ്തവർക്ക് അബുദാബി സായിദ് പോർട്ട്, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽദഫ്റ മദിനത് സായിദ്, അൽ ദഫ്റയിലെ സേഹ കേന്ദ്രങ്ങളിൽ എന്നിവിടങ്ങളിൽനിന്ന് സൗജന്യ പി.സി.ആർ. പരിശോധന നടത്താവുന്നതാണ്.
പുതുക്കിയ തീരുമാന പ്രകാരം ഗ്രീൻ ലിസ്റ്റിൽപ്പെടുന്ന രാജ്യങ്ങളിൽനിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല. വിമാനമിറങ്ങിയ ഉടനും ആറാംദിവസവും പി.സി.ആർ. പരിശോധന നടത്തണം. വിദേശത്തുനിന്ന് വാക്സിനെടുത്ത വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അൽഹൊസൻ ആപ്പിൽ അപ്ലോഡ് ചെയ്യാനുള്ള അനുമതി നൽകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെത്തുടർന്നാണ് വ്യവസ്ഥകളിൽ ഇളവു നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല