1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ വാക്സീൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കും വാക്സീൻ എടുത്തവർക്കും ഇളവുള്ളവർക്കും 30 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും.

അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിച്ചാലേ പ്രവേശനം സാധ്യമാകൂ. എന്നാൽ മറ്റു എമിറേറ്റുകളിൽ ഈ നിബന്ധനയില്ല. അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻപാസ് നിർബന്ധം. പൊതുപരിപാടികൾ നടത്തുമ്പോൾ ആവശ്യമെങ്കിൽ അധിക നിയന്ത്രണങ്ങളും സ്വീകരിക്കാവുന്നതാണെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു.

യുഎഇയിൽ ആശുപത്രി, മസ്ജിദ്, പൊതുഗതാഗത വാഹനങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ മാസ്ക് നിബന്ധന ബുധനാഴ്ച മുതൽ എടുത്തുകളഞ്ഞിരുന്നു. ആവശ്യക്കാർക്ക് ധരിക്കാം. നിയന്ത്രണം പിൻവലിച്ച ദിവസം പൊതുസ്ഥലങ്ങളിൽ മാസ്ക് ഇല്ലാതെ എത്തി ഷോപ്പിങ് നടത്തിയും കൂട്ടുകാരോടൊപ്പം സെൽഫിയെടുത്തും ആഘോഷമാക്കുകയായിരുന്നു ജനങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.