1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2022

സ്വന്തം ലേഖകൻ: കെട്ടിട വാടക തർക്കം രമ്യമായി പരിഹരിക്കാൻ 6 ഇടനിലക്കാരെ കൂടി നിയമിച്ചു. അബുദാബി റിയൽ എസ്റ്റേറ്റ് ഡിസ്പ്യൂട്ട് റെസലൂഷൻ സെന്ററിന്റെ മൂന്നാമത് ബാച്ചാണിത്.

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ടമെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രിക്കു മുൻപാകെയാണ് ആറംഗ സംഘം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കെട്ടിട വാടക തർക്കമുണ്ടായാൽ വാടകക്കാരനെയും കെട്ടിട ഉമടകളെയും ഒറ്റയ്ക്കും കൂട്ടമായും ചർച്ച നടത്തി രമ്യമായി പരിഹരിക്കുകയാണ് ഇവരുടെ ദൗത്യം. ഒന്നിലേറെ തവണ ചർച്ച നടത്തിയിട്ടും പരിഹരിക്കപ്പെടാത്ത കേസുകൾ മാത്രമേ ഇനി കോടതിയിലേക്കു കൈമാറൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.