1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2024

സ്വന്തം ലേഖകൻ: അബുദാബി വിമാനത്താവളം ഇനി പുതിയ പേരിൽ അറിയപ്പെടും.സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിൽ ആയിരിക്കും അറിയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പുതിയ പേര് പ്രാബല്യത്തിൽ വന്നു. ഷെയ്ഖ് സായിദിനോടുള്ള ബഹുമാനാർഥം ആണ് ഇത്തരത്തിലൊരു പേര് വിമാനത്താവളത്തിന് നൽകുന്നത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നിർദേശപ്രകാരമാണ് പുതിയ പേര് മാറ്റം വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും യാത്ര പുറപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിച്ചിരുന്നു. ഇത്തിഹാദ് ആണ് യാത്രക്കാർക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒമ്പതിനും 14 നുമിടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇളവുകൾ. സായിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി വെള്ളിയാഴ്ച മുതല്‍ ഈ മാസം 11വരെ വലിയ തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. വിമാനത്താവളങ്ങളിലെ റസ്റ്റാറന്‍റുകള്‍, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ എല്ലാം ഓഫർ നിരക്കിലായിരിക്കും സാധനങ്ങൾ ലഭിക്കുക.

വിമാനത്താവളത്തിന്‍റെ പുതിയ ടെര്‍മിനല്‍ എ ഔദ്യോഗികമായി തുറന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ പേരും പ്രാബല്യത്തിൽ വന്നത്. 2023ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഓപറേറ്ററായി അന്താരാഷ്ട്ര വിമാനത്താവളം ദി വേള്‍ഡ് ട്രാവല്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.