1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2020

സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തകർക്ക് ലൈസൻസ് നിർബന്ധമാക്കി അബുദാബി. കൗൺസലർ, സൈക്കോ തെറപ്പിസ്റ്റ്, ബിഹേവിയർ അനലിസ്റ്റ്, നോൺ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവർക്കു ലൈസൻസ് വേണമെന്ന് സാമൂഹിക വികസന വിഭാഗം (‍ഡിസിഡി) അറിയിച്ചു.

മരുന്ന് കൈകാര്യം ചെയ്യാത്ത മൈൻഡ് കെയർ പ്രഫഷൻ, ലൈഫ് കെയർ പ്രഫഷൻ വിഭാഗത്തിൽ പെടുന്ന സാമൂഹിക പ്രവർത്തകർക്കാണു പുതിയ നിയമം ബാധകമാകുക.

അംഗീകൃത സംഘടനകൾ നടത്തുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് ഇനി ലൈസൻസുള്ള വിദഗ്ധരെയാണ് ഉപയോഗപ്പെടുത്തേണ്ടത്. ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡിസിഡി എക്സിക്യുടിവ് ഡയറക്ടർ ഡോ. ബുഷ്റ അൽ മുല്ല പറഞ്ഞു.

ദുബായിൽ നേരത്തെ തന്നെ ലൈസൻസ് നടപടി തുടങ്ങിയിരുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയവുമുള്ളവർക്കാണ് ദുബായിൽ ലൈസ‍ൻസ് നൽകുക.
പുതിയ അപേക്ഷകർ അംഗീകൃത ഗൈഡുമാരുടെ കീഴിൽ ഒരു വർഷം പരിശീലനം നേടണം. ഗൈഡുമാർ ശുപാർശ ചെയ്താൽ മാത്രമേ ഇവർക്ക് ലൈസൻസ് ലഭിക്കൂ.

അബുദാബി സർക്കാരിന്റെ സ്മാർട്ട് സേവന പോർട്ടലായ ടാമിലൂടെയാണ് സാമൂഹിക പ്രവർത്തകർക്കുള്ള ലൈസൻസിന് അപേക്ഷിക്കേണ്ടത്. റജിസ്ട്രേഷൻ സൗജന്യം. അപേക്ഷ പരിഗണിക്കുന്ന ഒരു വിദഗ്ധ സമിതിയാണ് അംഗീകാരം നൽകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.