1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2022

സ്വന്തം ലേഖകൻ: അബുദാബിയിലെ താമസക്കാര്‍ക്ക് വിസ ലഭിക്കുന്നതിനും പുതുക്കുന്നതിനും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിങ്ങിന് പുതിയ ആപ്പ് പുറത്തിറക്കി. അബുദാബി ഹെല്‍ത്ത് സര്‍വിസസ് കമ്പനി ആണ് സേഹ എന്ന പുതിയ ആപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ സ്‌ക്രീനിങ്ങിനായി പുതിയ ആപ്പിലൂടെ മുൻകൂട്ടി ബുക്കി ചെയ്യാം. ആദ്യഘട്ടത്തിൽ വ്യക്തിഗത ബുക്കിങ് സംവിധാനമാണ് ഉള്ളത്.

പുതിയ സംവിധാനം വന്നതിലൂടെ ഒരുപാട് സമയം ലാഭിക്കാൻ സാധിക്കും. മെഡിക്കല്‍ സ്‌ക്രീനിങ്ങിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുകയും വേണ്ട. എമിറേറ്റിലെ 12 ഡിസീസ് പ്രിവന്‍ഷന്‍ ആൻഡ് സ്‌ക്രീനിങ് സെന്‍ററുകളിലും പുതിയ ആപ്പിലൂടെ ബുക്ക് ചെയ്യാം. ആന്‍ഡ്രോയ്ഡ്. ഐഒഎസ് എന്നിവയിൽ ഇത് ലഭ്യമാണ്. ആപ്പ് ഉപയോഗിക്കാതെ സ്‌ക്രീനിങ് സെന്‍ററുകളില്‍ പോയി പരിശോധിക്കുമ്പോൾ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആർ പരിശോധന ഫലം കാണിക്കണം. അല്ലെങ്കിൽ അല്‍ ഹുസ്ൻ ആപ്പില്‍ ഗ്രീന്‍ പാസ് ഉണ്ടായിരിക്കണം.

അതേസമയം, ഡ്രൈവറില്ലാ ടാക്സികൾക്ക് പുറമെ പറക്കും ഡ്രോൺ ടാക്സികൾ നഗരത്തിൽ നടപ്പാക്കാൻ ഉള്ള ഒരുക്കത്തിൽ ആണ് ദുബായ്. ദുബായ് റോഡ് ഗതാഗത അതോറിറ്റിയാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. ഇതിന് ആവശ്യമായ നിയമങ്ങൾ നടപ്പിലാക്കുന്ന ആലേചിക്കാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.