1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ നവജാത ശിശുക്കൾക്ക് 120 ദിവസത്തിനകം ഐഡി കാർഡ് നിർബന്ധമെന്ന്‌ അധികൃതർ. ജനിച്ച അന്നു മുതലാണിതു കണക്കാക്കുക. സ്പോൺസറുടെ വീസയുടെ കാലാവധിയനുസരിച്ചാകും കുട്ടികളുടെ കാർഡിന്റെ കാലാവധി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലും ആപ്പിലും ഇതിനു സൗകര്യമുണ്ട്.

കുട്ടിയുടെ പാസ്പോർട്ട് പകർപ്പ്, ഫോട്ടോ, സ്പോൺസറുടെ വീസ പേജ് സഹിതമുള്ള പാസ്പോർട്ട് പകർപ്പ്, ഇ-ദിർഹം രസീത്, ജനന സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷയ്ക്കു വേണ്ടത്. സ്പോൺസറുടെ വീസ കാലാവധിയുള്ളതാകണമെന്നത് പ്രധാന വ്യവസ്ഥയാണ്. കുട്ടിയുടെ കാർഡ് എടുക്കാൻ വൈകിയതിന് പിഴയുണ്ടെങ്കിൽ അതാദ്യം അടയ്ക്കുകയും വേണം.

അപേക്ഷയും ഫീസും അടച്ചാൽ മറ്റു വിവരങ്ങൾ അധികൃതർ ഇ-മെയിലിൽ അറിയിക്കും. ഓൺലൈൻ അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം തിരുത്തി സമർപ്പിക്കണം. ഇല്ലെങ്കിൽ അപേക്ഷ റദ്ദാകും. ഐഡി കാർഡിന് അപേക്ഷിക്കാൻ 30 ദിവസത്തിലേറെ വൈകിയാൽ ഓരോ ദിവസവും 20 ദിർഹമാണ് പിഴ. ഇപ്രകാരം ഒരു കാർഡിൽ പരമാവധി 1,000 ദിർഹം വരെ പിഴ ചുമത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.