
സ്വന്തം ലേഖകൻ: പിസിആർ ടെസ്റ്റ് നിരക്ക് 50 ദിർഹത്തിൽ നിന്ന് 40 ദിർഹമാക്കി കുറച്ച് അബുദാബി ആരോഗ്യ വിഭാഗം. എമിറേറ്റിൽ എല്ലായിടത്തും ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. കോവിഡിന്റെ തുടക്കത്തിൽ 370 ദിർഹത്തിനായിരുന്നു പരിശോധന നടത്തിയിരുന്നത്. 2020 സെപ്റ്റംബറിൽ 250 ദിർഹമാക്കി കുറച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി 180, 90, 65, 50 ദർഹത്തിലെത്തി.
അബുദാബിയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി പൊതുസ്ഥലങ്ങളിലേക്കും പ്രവേശനത്തിന് ഗ്രീൻ പാസ് ഇപ്പോഴും നിർബന്ധമാണ്. നേരത്തെ ഒരു മാസത്തേക്ക് ലഭിച്ചിരുന്ന ഗ്രീൻപാസ് ഒമിക്രോണിന്റെ വരവോടെ 14 ദിവസമാക്കി കുറച്ചു. 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് എടുത്താലേ ഗ്രീൻ പാസ് നിലനിർത്താനാകൂ.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഗ്രീൻപാസ് നിലനിർത്തുകയായിരുന്നു. അബുദാബിയിൽ സൗജന്യമായി പിസിആർ ടെസ്റ്റ് എടുക്കാനുള്ള ഒട്ടേറെ ടെന്റുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ദിവസേന ലക്ഷത്തിലേറെ വിദേശികളാണ് പിസിആർ ടെസ്റ്റ് എടുക്കാൻ ഇവിടങ്ങളിൽ എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല