
സ്വന്തം ലേഖകൻ: പിസിആർ പരിശോധനാ ഫീസ് 65 ദിർഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. നിലവിൽ 85 ദിർഹമായിരുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആർ പരിശോധന നടക്കുന്നുണ്ട്.
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 7, 14 ദിവസങ്ങൾക്കിടെ പിസിആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്. ഹോട്ടൽ, റസ്റ്ററന്റ്, ഗതാഗതം, ലോൺട്രി, ബ്യൂട്ടി സലൂൺ എന്നീ മേഖലകളിൽ വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് 14 ദിവസത്തിനിടെ പിസിആർ എടുക്കണമെന്ന് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
വാക്സീൻ എടുക്കാത്ത സർക്കാർ ജീവനക്കാർ ആഴ്ചയിലൊരിക്കലും വാക്സീൻ എടുത്തവർ മാസത്തിലൊരിക്കലും പിസിആർ എടുക്കണമെന്നുണ്ട്. സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല