1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2024

സ്വന്തം ലേഖകൻ: റോഡിന് നടുവിൽ വാഹനം നിർത്തുമ്പോഴുണ്ടാകുന്ന വൻ ദുരന്തങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ഡയറക്ടറേറ്റ്. ഒരു കാരണവശാലും റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്നും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്തുള്ള എക്സിറ്റിലേക്ക് പോകണമെന്നും പൊലീസ് വീണ്ടും ഡ്രൈവർമാരോട് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട അപകടങ്ങളുടെ വിഡിയോ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കിട്ടു.

വാഹനം നീക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ഉടൻ തന്നെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ 999 (ഓപറേഷൻ റൂം) മായി ബന്ധപ്പെട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ സഹായം സ്വീകരിക്കണം. വാഹനം തകരാർ സംഭവിക്കുമ്പോൾ റോഡിൽ നിന്ന് മാറി നിൽക്കാനും അത്യാവശ്യ സന്ദർഭങ്ങളിൽ റോഡിന്റെ വലതു ഭാഗത്തെ നിയുക്ത സ്ഥലങ്ങൾ ഉപയോഗിക്കാനും നിർദേശിച്ചു.

തുടർന്ന് മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരെ അറിയിക്കുന്നതിന് മതിയായ അകലത്തിൽ കേടായ വാഹനത്തിന് പിന്നിൽ പ്രതിഫലനമുള്ള എമർജൻസി ട്രയാംഗിൾ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുകാട്ടി. തകരാറായ വാഹനത്തിനുള്ളിൽ ഇരിക്കുന്നതും റോഡിൽ നിൽക്കുന്നതും വാഹനമോടിക്കുന്നവർ ഒഴിവാക്കണം. ഇതു പലപ്പോഴും ജീവഹാനി സംഭവിക്കുന്നതിലേക്കും ഗുരുതരമായ പരുക്കുകളിലേക്കും നയിക്കുന്ന അപകടങ്ങൾക്ക് കാരണമാകുമെന്ന് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.