1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2024

സ്വന്തം ലേഖകൻ: സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് അനുവദിച്ചു. അബുദാബി സാമൂഹിക വികസന വിഭാഗം (ഡിസിഡി) വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യൽ കെയർ പ്രഫഷനലുകളുടെ ലൈസൻസിങ്ങിനുള്ള നടപടിക്രമങ്ങൾ നിർവഹിക്കും. പുതിയ നടപടി ഏകദേശം 410 സോഷ്യൽ കെയർ പ്രഫഷനലുകൾക്ക് പ്രയോജനകരമാകും.

അതിനിടെ ഈദ് അവധി ദിനങ്ങളിൽ ദുബായ് വിമാനത്താവളങ്ങളിൽ എത്തുന്ന സന്ദർശകരുടെ പാസ്പോർട്ടിൽ പതിക്കുന്നത് പ്രത്യേക മുദ്ര. ഈദ് ഇൻ ദുബായ് എന്ന് രേഖപ്പെടുത്തിയ പ്രത്യേക സീൽ പതിച്ചാണ് അധികൃതർ ദുബായിലേക്ക് യാത്രക്കാരെ വരവേൽക്കുന്നത്. സഞ്ചാരികളുടെ ദുബായിലേക്കുള്ള യാത്രയും ഈദ് ആഘോഷവും അവിസ്മരണീയമാക്കുന്നതിന്റ ഭാഗമായാണ് പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിക്കുന്നത്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ബ്രാൻഡ് ദുബായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്

സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും, അതിന്റെ ഊർജ്ജസ്വലമായ സംസ്‌കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനുമുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈദ് ഇൻ ദുബായ് സ്റ്റാമ്പ്. ഇമിഗ്രേഷൻ പ്രക്രിയയിൽ പ്രത്യേക സ്റ്റാമ്പ് ഉൾപ്പെടുത്തുന്നതിലൂടെ, ആഘോഷ സീസണിൽ യാത്രക്കാർക്കിടയിൽ ആവേശവും വൈകാരികതയും സൃഷ്ടിക്കുക എന്നതാണ് അധികൃതർ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.