1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2021

സ്വന്തം ലേഖകൻ: ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബുദാബിയില്‍ വീണ്ടും പുതുക്കി. സെപ്‍റ്റംബര്‍ ഒന്നിനാണ് ആദ്യപട്ടിക പുറത്തുവിട്ടിരുന്നത്. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് അബുദാബി ഇപ്പോള്‍ പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. അബുദാബി പുറത്തുവിട്ട പട്ടിക പ്രകാരമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാക്സിനെടുത്താണ് അബുദാബിയിലേക്ക് എത്തുന്നതെങ്കില്‍ ഇന്ന് മുതല്‍ ക്വാറൻറീൻ ഇളവ് ലഭിക്കും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഗ്രീൻ ലിസ്റ്റ് പട്ടികയിലുൾപ്പെട്ട രാജ്യത്തിൽ നിന്നുള്ളവർക്കുമാണ് ക്വാറൻറീൻ ഇളവ് ലഭിക്കുന്നത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരും ഗ്രീൻലിസ്റ്റിൽ ഉൾപ്പെടാത്തവര്‍ക്കും 10 ദിവസത്തെ ക്വാറൻറീൻ നിര്‍ബന്ധമാണ്.

നാട്ടിൽനിന്ന് രണ്ട് വാക്സിനെടുത്ത് 10 ദിവസം ക്വാറൻറീനിൽ ഇരുന്നാണ് പലരും അബുദാബിയില്‍ എത്തിയിരുന്നത്. വാക്സിന്‍ എടുത്തവരും വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തണം. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 28 ദിവസമെങ്കിലും പൂര്‍ത്തിയായവര്‍ അബുദാബിയിലേക്ക് പോകുന്നുണ്ടെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

കുവൈത്ത്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ജര്‍മ്മനി, ചൈന,കാനഡ, ജപ്പാന്‍,പോര്‍ച്ചുഗല്‍, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ഇറ്റലി,ഭൂട്ടാന്‍, ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട്, ന്യൂസീലന്റ്, നോര്‍വെ, ജോര്‍ദാന്‍, ഗ്രീസ്, ഹോങ്കോങ്, ചെക്ക് റിപ്പബ്ലിക്, സൗത്ത് കൊറിയ, ബെല്‍ജിയം സീഷ്യെല്‍സ്, ഡെന്‍മാര്‍ക്ക്,സെര്‍ബിയ, മാല്‍ദീവ്സ്, ഫിന്‍ലാന്റ്, ബള്‍ഗേറിയ, തായ് വാന്‍, കിര്‍ഗിസ്ഥാന്‍, ഹംഗറി, , നെതര്‍ലന്‍ഡ്, മല്‍ഡോവ, സ്ലൊവാക്യ, ഓസ്ട്രിയ, അല്‍ബേനിയ, മൗറീഷ്യസ്, താജികിസ്ഥാന്‍, ഉക്രൈന്‍, മൊണാകോ, സ്ലൊവേനിയ, തുര്‍ക്മെനിസ്ഥാന്‍, സ്വീഡന്‍, കൊമോറോസ്, ലക്സംബര്‍ഗ്, റൊമാനിയ, സൈപ്രസ്, അര്‍മേനിയ, ബ്രൂണെ, ക്രൊയേഷ്യ, സാന്‍ മറിനോ, മാള്‍ട്ട ഈ രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

അബുദാബിയില്‍ എത്തിയാല്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ അല്‍ ഹുസ്ന്‍ ആപ്പിലെ സ്റ്റാറ്റസ് ഗ്രീന്‍ ആയിരിക്കണം.പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കാണ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുക. അല്‍ ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കാനുള്ള നിബന്ധനകള്‍ ഇവയാണ്- ica.gov.ae എന്ന് സെെറ്റിലോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ ആപ്പിലോ അബുദാബിയിലേക്ക് യാത്ര തിരിക്കുന്നതിന്‍റെ അഞ്ച് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.