
സ്വന്തം ലേഖകൻ: ഹോം ക്വാറന്റീൻ നിയമം പരിഷ്കരിച്ച് അബുദാബി. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വാക്സീൻ എടുക്കാത്തവർക്ക് 12 ദിവസവും വാക്സീൻ എടുത്തവർക്ക് 7 ദിവസവുമാക്കി ക്വാറന്റീൻ വർധിപ്പിച്ചു. നേരത്തെ ഇത് യഥാക്രമം 10, 5 ദിവസങ്ങളായിരുന്നു.
സ്മാർട് വാച്ച് ധരിച്ച് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന വാക്സീൻ എടുത്തവർ ആറാം ദിവസം പിസിആർ എടുക്കണം. നെഗറ്റീവായാൽ ഏഴാം ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിലെത്തി വാച്ച് അഴിക്കാം. വാക്സീൻ എടുക്കാത്തവർ 11–ാം ദിവസമാണ് പിസിആർ ടെസ്റ്റ് എടുക്കേണ്ടത്. 12ാം ദിവസം സ്മാർട് വാച്ച് അഴിക്കാം.
ക്വാറന്റീനിൽ കഴിയുന്ന അബുദാബിയിലുള്ളവർ നിശ്ചിത ദിവസം പിസിആർ ടെസ്റ്റ് എടുക്കാനും വാച്ച് അഴിക്കാനും മിനാ സായിദ് പോർട്ട്, മഫ്റഖ് ആശുപത്രി, അഡ്നിക് എന്നിവിടങ്ങളിൽ എത്തണം. അൽഐനിലുള്ളവർ അൽഖുബൈസിയിലെ കൺവൻഷൻ സെന്ററിലും അൽദഫ്റയിലുള്ളവർ മദീനാ സായിദിലും മറ്റു സേഹ ആശുപത്രികളിലുമാണ് എത്തേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല