
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് അബുദാബി, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്നവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. ഇതുസംബന്ധമായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് എന്നിവയ്ക്ക് ലഭിച്ചു.
എന്നാൽ ഇൗ മാസം 10 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരരുതെന്നും നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലിറങ്ങിയ ഉടൻ ട്രാക്കിങ് വാച്ച് കൈയിൽ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണം.
ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാണ്ട എന്നിവിടങ്ങളിൽ നിന്നെത്തുന്നവരും ഇൗ നിബന്ധന പാലിക്കണം. ദുബായ്, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തുന്നവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെങ്കിലും 10 ദിവസത്തെ ക്വാറന്റീൻ വേണ്ടതില്ല. എന്നാൽ, പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റീനിൽ കഴിയണം. 24 മണിക്കൂറാണ് സാധാരണഗതിയിൽ ഫലം ലഭിക്കാനുള്ള സമയം.
എഇയിലേയ്ക്ക് യാത്ര ചെയ്യുന്ന ദുബായ് വീസക്കാർ ജിഡിആർഎഫ്എയിൽ നിന്നും മറ്റുള്ളവർ ഐസിഎയിൽ നിന്നും അനുമതി വാങ്ങിക്കണം. ഇതിനായി ദുബായ് വീസക്കാർ സന്ദർശിക്കേണ്ട വെബ് സൈറ്റിന്റെ ലിങ്ക്: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല