1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: തലസ്ഥാന എമിറേറ്റിലെ സ്കൂളുകളിൽ ഇ–ലേണിങ് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ ക്ലാസുകളിലെയും ഇ–ലേണിങ്ങ് നാളെ(17) മുതൽ തുടരുമെന്ന് അബുദാബി അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചത്തെ ഇ–ലേണിങ്ങിന് ശേഷം വിദ്യാർഥികൾ നാളെ സ്കൂളുകളിലെത്തേണ്ടതായിരുന്നു.

വിദ്യാർഥികളുടെ കൊവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, കൊവിഡ് വാക്സീൻ സ്വീകരിക്കാൻ മാതാപിതാക്കളോടും രക്ഷിതാക്കളോടും നിർദേശിച്ചു. ഇത് വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളുകളിലെത്താൻ വഴിയൊരുക്കുമെന്നും കൂട്ടിച്ചേർത്തു.

സൌദി അറേബ്യയിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 10 ആഴ്ച കൂടി ഇ–ലേണിങ് തുടരും. വിദ്യാർഥികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് തീരുമാനം. വിദൂര വിദ്യാഭ്യാസ പഠനം വിജയകരമാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. സ്‌കൂൾ, യൂണിവേഴ്‌സിറ്റി, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം നിയമം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.