
സ്വന്തം ലേഖകൻ: സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ കൊവിഡ് പരിശോധന (സലൈവ ടെസ്റ്റ്) ആരംഭിച്ചു. ജനുവരിയിൽ എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുന്നോടിയായാണ് പരിശോധന. അബുദാബിയിൽ ആദ്യമായാണ് ഉമിനീർ ശേഖരിച്ചുള്ള പരിശോധന നടത്തുന്നത്.
ക്ലാസിൽ നേരിട്ടെത്തി പഠിക്കാൻ സന്നദ്ധരായ 4 മുതൽ 12 വയസ്സു വരെയുള്ള (കെജി–7) വിദ്യാർഥികളെ അതതു സ്കൂളുകളിൽ എത്തിച്ചാണ് പരിശോധന നടത്തിവരുന്നത്. വിവിധ സ്കൂളുകൾക്കു വ്യത്യസ്ത തീയതിയും സമയവും അനുവദിച്ചിട്ടുണ്ട്. ഇന്നലെ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിലും തുടരും.
സ്കൂളിന്റെ നിർദേശം അനുസരിച്ച് സമ്മതപത്രം പൂരിപ്പിച്ചു നൽകിയ വിദ്യാർഥികളെ മാത്രമേ പരിശോധിക്കൂ. 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് ആണ് നടത്തിവരുന്നു.
ഇന്നലെ അബുദാബി ദ് മോഡൽ സ്കൂളിൽ ആരംഭിച്ച പരിശോധനയിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം 496 വിദ്യാർഥികൾ പങ്കെടുത്തു. ഇന്ന് എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂളിലാണ് പരിശോധന.
ഉമിനീർ ശോഖരിച്ചുള്ള പരിശോധന ലളിതവും വേദനാരഹിതവുമാണ്. 6–12 മണക്കൂറിനകം ഫലം ലഭിക്കും. ഒരു എം.എൽ മില്ലിലിറ്റർ ഉമിനീരെങ്കിലും ഉണ്ടെങ്കിലെ പരിശോധന ഫലം കൃത്യമാകൂ. അതിനാല്‍ നഴ്സ് തരുന്ന ട്യൂബിൽ ഒരുഎംഎൽ ഉമിനീര്‍ എടുത്തു നൽകണം പരിശോധനയ്ക്കു 45 മിനിറ്റ് മുൻപ് ഭക്ഷണ പാനീയങ്ങൾ നിർത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല