1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2021

സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കും ബിസിനസ് വിസിറ്റുകാർക്കും അബുദാബിയിൽ ക്വാറന്റീൻ നിയമത്തിൽ മാറ്റം. ഗ്രീൻ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീൻ എടുത്ത പൗരന്മാർക്കും യുഎഇ വീസക്കാർക്കും ക്വാറന്റീൻ 5 ദിവസമാക്കി കുറച്ചു. ഇവർ അബുദാബിയിൽ എത്തുന്ന ദിവസവും നാലാം ദിവസവും പിസിആർ എടുക്കണം. വാക്സീൻ എടുക്കാത്തവരെങ്കിൽ യാത്രയ്ക്കു മുൻപ് പിസിആർ ടെസ്റ്റ് എടുക്കണം. രാജ്യത്തെത്തുന്ന ദിവസവും എട്ടാം ദിവസവും പിസിആർ എടുക്കണം. 10 ദിവസം ക്വാറന്റീൻ.

ഗ്രീൻ രാജ്യങ്ങളിൽനിന്നു വരുന്ന വാക്സീനെടുത്ത പൗരന്മാരും യുഎഇ വീസക്കാർക്കും ക്വാറന്റീനില്ല. ഒന്ന്, ആറ് ദിവസങ്ങളിൽ പിസിആർ എടുത്താൽ മതി. യാത്രയ്ക്ക് 28 ദിവസം മുൻപ് രണ്ടാമത്തെ ഡോസ് വാക്സീനും പൂർത്തിയാക്കിയതായി അൽഹൊസൻ ആപ്പിൽ കാണിക്കണം. വാക്സീൻ എടുക്കാത്തവർക്ക് 6, 12 ദിവസങ്ങളിൽ പിസിആർ എടുക്കണം. ക്വാറന്റീൻ‌ വേണ്ട. ഇവിടെ നിന്നു വരുന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർ വിമാനത്താവളത്തിലെ പരിശോധനാ റിപ്പോർട്ട് ലഭിക്കുംവരെ ക്വാറന്റീനിൽ കഴിയണം. നെഗറ്റീവാണെങ്കിൽ 6, 12 ദിവസങ്ങളിൽ പിസിആർ എടുക്കണം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം.

റെഡ് രാജ്യങ്ങളിൽനിന്നെങ്കിൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി വരണം. വിമാനത്താവളത്തിലെ ടെസ്റ്റിൽ പോസിറ്റീവായാൽ ക്വാറന്റീനിലേക്കു മാറ്റും. തുടർച്ചയായി 2 തവണ പോസിറ്റീവാകുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്താൽ ഡോക്ടറുടെ നിർദേശ പ്രകാരം ആശുപത്രിയിലേക്കു മാറ്റും. നെഗറ്റീവാണെങ്കിൽ സ്മാർട് വാച്ച് ധരിപ്പിച്ച് വിടും. 10 ദിവസത്തിനുശേഷം വാച്ച് അഴിച്ചാൽ പുറത്തിറങ്ങാം.

യുഎഇയിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ വിതരണം തുടങ്ങി. വിദ്യാർഥികൾ‌ക്ക് വാക്സീൻ നൽകാൻ യുഎഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണു തീരുമാനം. ഇതേ തുടർന്ന് വാക്സീൻ എടുക്കാൻ റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യമന്ത്രാലയം അധികൃത‍ർ അറിയിച്ചു.

ഈ വിഭാഗത്തിലെ വിദ്യാർഥികൾക്കു കൂടി വാക്സീൻ ലഭ്യമാക്കുന്നതോടെ സ്കൂളിലെ പഠനം സാധാരണ നിലയിലെത്താൻ വൈകില്ലെന്നാണ് വിലയിരുത്തൽ. 12നു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. 12നു താഴെയുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ പരിശോധന നിർബന്ധമില്ല. നിലവിൽ സിനോഫാം, ഫൈസർ, ആസ്ട്ര സെനക, സ്പുട്നിക്–5 വാക്സീനുകൾ ലഭ്യമാണ്. ഇതിൽ ഫൈസർ മാത്രമാണ് 12–15 വയസ്സുവരെയുള്ളവർക്ക് നൽകുന്നത്.അതതു എമിററ്റിലെ ആരോഗ്യ സേവന വിഭാഗത്തിലോ സ്വകാര്യ ആശുപത്രികളിലോ ബുക്ക് ചെയ്താൽ സൗജന്യ വാക്സീൻ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.