1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2021

സ്വന്തം ലേഖകൻ: അബുദാബി എമിറേറ്റിൽ വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ താമസവിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ളത് പുതുക്കുന്നതിനോ മെഡിക്കൽ പരിശോധനയ്ക്ക് മുൻപായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നൽകണമെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) അറിയിച്ചു. ജൂൺ ഏഴു മുതൽ നിബന്ധന പ്രാബല്യത്തിലാകും. 72 മണിക്കൂറിനുള്ളിലുള്ള ഫലമാണ് വേണ്ടത്.

മൂക്കിൽ നിന്ന് സ്രവമെ‌‌ടുത്തതിന്റെ നെഗറ്റീവ് ഫലം അൽ ഹൊസന്‍ ആപ്പിലൂടെ കാണിക്കണം. അബുദാബിയിലെ സർക്കാർ ഒാഫീസുകള്‍ സന്ദർശിക്കാനും പരിപാടികളിൽ പങ്കെടുക്കാനും മറ്റു പൊതുസ്ഥലങ്ങളിൽ ചെല്ലാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാനദണ്ഡമാക്കിയിട്ടുണ്ട്. കൂടാതെ, പ്രതിരോധ കുത്തിവയ്പ് നടത്താത്ത ഫെഡറൽ ഗവ.ജീവനക്കാർ ആഴ്ചയിലൊരിക്കൽ കോവിഡ് പരിശോധനാ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതും നിർബന്ധമാണ്.

പുതിയ നിയമപ്രകാരം അബുദാബിയിലേയ്ക്ക് യാത്ര ചെയ്യുന്നവർ 48 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് സർടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, റിക്രിയേഷനൽ ഏരിയകൾ, ആരോഗ്യപ്രവർത്തകർ, ടൂർ ഗൈഡുമാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ ദൈനംദിന ജീവിതത്തിൽ മറ്റു ആളുകളുമായി ഇടപെഴകുന്നവർക്കും എന്നിവരും പിസിആർ പരിശോധനയ്ക്ക് വിധേയമാകണം.

കോവിഡ് നെഗറ്റീവ് ഫലം ഉണ്ടെങ്കില്‍ മാത്രമേ വിദ്യാലയങ്ങളിലെത്തുന്ന രക്ഷിതാക്കൾക്കും മറ്റും അങ്കണത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. അബുദാബി വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് വേണം അധ്യാപകരും മറ്റു ജീവനക്കാരും സ്കൂളുകളിൽ പ്രവേശിക്കാൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.