1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2021

സ്വന്തം ലേഖകൻ: സന്നദ്ധ പ്രവർത്തനങ്ങൾക്കും അബുദാബിയിൽ ലൈസൻസ് നിർബന്ധം. വ്യക്തിഗതം, ടീം, ഗ്രൂപ്പ് എന്നീ 3 ഇനം ലൈസൻസുകൾ ഓൺലൈനിലൂടെ എടുക്കാമെന്ന് സാമൂഹിക വികസന വകുപ്പ് (ഡിസിഡി) അറിയിച്ചു. എമിറേറ്റ്സ് ഫൗണ്ടേഷന്റെയും അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷന്റെയും (മആൻ) സഹകരണത്തോടെയാണ് പദ്ധതി.

സാമൂഹിക സേവനത്തിനു താൽപര്യമുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തന മേഖല ഒരുക്കുകയാണ് ഇതിലൂടെയെന്ന് ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സാലിം അൽ അമീരി പറഞ്ഞു. സന്നദ്ധപ്രവർത്തകരുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. പരമ്പരാഗതം, സാമൂഹികം, എമർജൻസി റെസ്പോൺസ്, ഇവന്റ്സ്, വെർച്വൽ, ഗെസ്റ്റ്, ഇൻസ്റ്റിറ്റ്യൂഷനൽ, സ്പെഷലൈസ്ഡ്, വിദേശം എന്നീ 9 മേഖലകൾക്ക് അബുദാബിയിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്താനാകും.

ഒരു സ്ഥാപനത്തിലെ അഞ്ചംഗ സംഘത്തിന് ഗ്രൂപ്പ് ലൈസൻസിന് അപേക്ഷിക്കാം. ഇവർ വ്യക്തിഗത പ്രവർത്തനങ്ങൾക്കു ലൈസൻസ് എടുത്തവരാകരുത്. പൊതുസ്വകാര്യ സ്ഥാപനങ്ങളുടെ പേരിലുള്ള ലൈസൻസാണ് മൂന്നാമത്തെ ലൈസൻസ്. വൊളന്റിയർ ലൈസൻസിങ് സേവനം സന്നദ്ധപ്രവർത്തകരുടെ കാര്യക്ഷമത വർധിപ്പിക്കാനും കുറ്റമറ്റ സേവനത്തിന് അവസരമൊരുക്കാനും ഉപകരിക്കും.

കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുടെ വെബ്സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമർപ്പിച്ചാൽ പരിശോധിച്ച് ഇമെയിലിൽ ലൈസൻസ് അയച്ചുതരും. വെബ്സൈറ്റ്: https://addcd.gov.ae/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.