1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2022

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി. ആറാം തവണയാണ് അബുദാബിയെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022 ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്.

ഷാര്‍ജയാണ് നാലാം സ്ഥാനത്ത്. ദുബായ് എട്ടാം സ്ഥാനത്താണ്. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ വിലനിലവാരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായത്.

459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചികാ പട്ടികയില്‍ 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. കുറ്റകൃത്യങ്ങള്‍, കവര്‍ച്ചാ ഭയം, ലഹരിമരുന്ന് ഉപയോഗം എന്നിവയില്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗാണ് അബുദാബി നേടിയത്. സുരക്ഷിത താമസത്തിനും ജോലി ചെയ്യാനും നിക്ഷേപത്തിനും അബുദാബിയാണ് ഏറ്റവും അനുയോജ്യമായതെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആളുകള്‍ തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിനും ഒന്നാം സ്ഥാനത്താണ് അബുദാബി. ഗാലപ്പിന്റെ 2021 ലെ ഗ്ലോബല്‍ ലോ ആന്റ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലും 95 ശതമാനം താമസക്കാരും രാജ്യത്തിന്റെ സുരക്ഷയെ പിന്തുണച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.