1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി.

1986 ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം തയ്യാറാക്കി. നിലവില്‍ ഈ നിയമം അച്ചടിമാധ്യമങ്ങള്‍ക്കുമാത്രമാണ് ബാധകം. രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയുമാണ് ശിക്ഷ.

എന്നാല്‍ പുതിയ ഭേദഗതിപ്രകാരം വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കാനാകും. ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന 2000 ലെ ഐ.ടി. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമാണ് പുതിയ ഭേദഗതിയെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

‘അച്ചടിമാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം പ്രചരിക്കുന്നത് വളരെ വേഗമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഭേദഗതിയുടെ കരട് നിയമമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് ഉടന്‍ അയക്കും,’ മന്ത്രാലയ സെക്രട്ടറി രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.