1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2020

സ്വന്തം ലേഖകൻ: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ തിരുവനന്തപുരത്ത് വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസാണ് കേസിലെ ഒന്നാം പ്രതി. അപകടം നടക്കുന്ന സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അമിതവേഗം അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ശ്രീറാം അമിത വേഗത്തിൽ വാഹനം ഓടിച്ചെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാകുന്ന സമയത്ത് 99 കിലോമീറ്റർ വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് നിന്തരമായി ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രിത്തില്‍ പറയുന്നു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ചീഫ് സെക്രട്ടറി നൽകിയ ശുപാർശയാണ് മുഖ്യമന്ത്രി തള്ളിയത്. സസ്‌പെൻഷൻ കാലാവധി 90 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. സസ്‌പെൻഷൻ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പുതിയ ഉത്തരവിട്ടു. ആറ് മാസത്തെ സസ്‌പെൻഷൻ കാലാവധി തീരാനിരിക്കെയാണ് നടപടി.

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാർശ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നൽകിയത്. സസ്‌പെൻഷൻ കാലാവധി തീരുന്നതോടെയാണ് ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.