1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2021

സ്വന്തം ലേഖകൻ: ജോലി സ്ഥലത്തു അടുക്കിവച്ച ഇഷ്ടിക ശരീരത്തിലേക്കു വീണു ഗുരുതര വൈകല്യം സംഭവിച്ച ഏഷ്യൻ തൊഴിലാളിക്ക് 5 ലക്ഷം ദിർഹം (ഏതാണ് 99.84 ലക്ഷം രൂപ) നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. നിർമാണ സ്ഥലത്തു മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്താത്തതിനാലാണ് തൊഴിലാളിക്കു ഗുരുതര അപകടം പറ്റിയതെന്നു കോടതി കണ്ടെത്തിയിരുന്നു.

അപകടത്തെ തുടർന്ന് 80% വൈകല്യം സംഭവിച്ച 39കാരൻ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. നേരത്തെ 2 ലക്ഷം ദിർഹം നൽകാൻ പ്രാഥമിക കോടതി വിധിച്ചിരുന്നു. പിന്നീട് 6 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളി നൽകിയ സിവിൽ കേസിലാണ് 5 ലക്ഷം ദിർഹം നൽകാൻ വിധിച്ചത്.

പുറംജോലിക്കരാർ കമ്പനി തൊഴിലാളിയായതിനാൽ ഉത്തരവാദിത്തം ആ കമ്പനിക്കാണെന്നു വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അപകടം നടന്ന സമയത്തു ഏതു കമ്പനിക്കു വേണ്ടിയാണോ ജോലി ചെയ്തത് ആ കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്ന് വ്യക്തമാക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.